Latest

ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി ആഞ്ഞടിക്കുന്നു

“Manju”

മുംബൈയില്‍ ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്രമായി ആഞ്ഞടിച്ചു. 185കിലോമീറ്റര്‍ വേഗതയില്‍ രാത്രിയോടെ ഗുജറാത്ത് തീരത്തെത്തും . നവി മുംബൈയില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മുംബൈ വിമാനത്താവളവും മോണോ റെയിലും അടച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നഗരം അതീവ ജാഗ്രതയിലാണ്. മുംബൈയുടെ തെക്ക്-തെക്ക് പടിഞ്ഞാറ് 160 കിലോമീറ്റര്‍ അകലെയുള്ള ടൗട്ടേ ചുഴലിക്കാറ്റ് നഗര തീരത്തോട് അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളവും ബാന്ദ്ര-വര്‍ളി സീ ലിങ്ക് വഴിയുള്ള വാഹന ഗതാഗതവും നിര്‍ത്തിവച്ചതായി ബി എം സി അറിയിച്ചിരുന്നു. കടുത്ത ചുഴലിക്കാറ്റ് അടുത്ത മണിക്കൂറിനുള്ളില്‍ രൂക്ഷമാകുമെന്നും ഇന്ന് വൈകുന്നേരം ഗുജറാത്ത് തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Back to top button