IndiaKeralaLatest

ഹരിയാനയില്‍ 27 വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു

“Manju”

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ 27 വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു.
സംഭവത്തില്‍ പൊലീസും ആള്‍ക്കൂട്ടവും ഏറ്റുമുട്ടി. മരണത്തില്‍ അസ്വാഭാവികത ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തു വരികയായിരുന്നു.
പൊലീസുകാര്‍ക്ക് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. കഴിഞ്ഞ ദിവസം കാണാതായ ആസിഫ് ഹുസ്സൈന്‍ എന്ന യുവാവാണ് മരിച്ചത്. മരുന്ന് വാങ്ങാന്‍ കടയില്‍ രണ്ട് സഹോദരങ്ങളുമൊത്ത് പോയ ആസിഫിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മരണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കുണ്ഡലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്‌വേ തടഞ്ഞു.

Related Articles

Back to top button