KeralaLatest

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

“Manju”

കൊ​ച്ചി: കേരളത്തില്‍ സ്വര്‍ണവില അതിവേഗമായി കുതിക്കുന്നു. ചൊവാഴ്ച പവന്റെ വില 240 രൂപ കൂടി 36,360 രൂപയിലെത്തി. ഗ്രാമിന് 30 രൂപകൂടി 4545 രൂപയുമായി. 36,120 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. ഇതോടെ രണ്ടാഴ്ചക്കിടെ പവന്റെ വിലയില്‍ 1300 രൂപയിലേറെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

അന്തര്‍ദേശീയ വിപണിയിലാകട്ടെ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം വര്‍ധിച്ച്‌ 1,868.89 ഡോളറായി. ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

Related Articles

Back to top button