IndiaKeralaLatest

ഓണ്‍ലൈന്‍ പാസുമായി ആളുകള്‍ കൂട്ടത്തോടെ

“Manju”

പള്ളുരുത്തി:  ട്രിപ്പിള്‍ ലോക്ഡൗണില്‍ ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് പൊലീസിനെ വട്ടംചുറ്റിച്ചു. മരുന്നു വാങ്ങാനും ഓണ്‍ലൈന്‍ പാസുമായി നിരവധി പേരാണ് വാഹനത്തില്‍ എത്തിയത്. പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക് തോപ്പുംപടി ബി ഒ ടി പാലത്തിലൂടെ മാത്രമാണ് കടത്തിവിടുന്നത്. അതില്‍ ഒരു ഭാഗം പൂട്ടിയിട്ടിരിക്കുകയാണ്.

വനിതാ പൊലീസ് ഉള്‍പെടെയുള്ള നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് പശ്ചിമ കൊച്ചിയുടെ 30 ഓളം കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. ബാക്കിയുള്ള ഹാര്‍ബര്‍, കണ്ണങ്ങാട്ട്, പെരുമ്ബടപ്പ്, കുമ്ബളങ്ങി പാലങ്ങളും ഇടറോഡുകളും പൊലീസ് അടച്ചു പൂട്ടിയിരിക്കുകയാണ്. ജനം ഒഴുകി എത്തിയതോടെ ബി ഒ ടി പാലം ഗതാഗതക്കുരുക്കിലായി.

Related Articles

Back to top button