KeralaLatest

സ്കൂള്‍ പ്രവേശനം ഓണ്‍ലൈനായി ആരംഭിക്കും

“Manju”

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ്/ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇതു സംബന്ധിച്ച്‌ ഉത്തരവിറക്കി.

സ്കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി സമ്പൂര്‍ണ പോര്‍ട്ടലിലൂടെ (sampoorna.kite.kerala.gov.in) രക്ഷകര്‍ത്താക്കള്‍ക്ക് നല്‍കും. ഇതിന് സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് ഫോണില്‍ ബന്ധപ്പെട്ടും പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം. രേഖകള്‍ കൈവശമില്ലാതെ പ്രവേശനം തേടിയെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലിക പ്രവേശനം നല്‍കണം. ലോക്​ഡൗണ്‍ പിന്‍വലിക്കുന്ന മുറക്ക് ഇവര്‍ രേഖകള്‍ ഹാജരാക്കണം.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ഥികള്‍ക്കും  ഈ രീതിയില്‍ പ്രവേശനം നല്‍കാം. ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം രക്ഷകര്‍ത്താക്കള്‍ക്ക് സ്കൂളുകളില്‍ നേരിെട്ടത്തി കുട്ടികളെ ചേര്‍ക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

Related Articles

Back to top button