KeralaLatest

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് വാക്‌സിന്‍; രജിസ്‌ട്രേഷന്‍ നാളെ മുതല്‍

“Manju”

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കെഎസ്‌ആര്‍ടിസിയിലെ 18-44 വയസിന് മധ്യേയുള്ള ജീവനക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ് അറിയിച്ചു. വ്യാഴാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.
കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍, മിനിസ്റ്റിരിയല്‍ സ്റ്റാഫ് എന്ന മുന്‍ഗണന ക്രമത്തിലണ് വാക്‌സിന്‍ ലഭ്യമാകുക. യുണീറ്റ് അടിസ്ഥാനത്തിലാണ് വാക്‌സിന്‍ നല്‍കുന്നത്. ഇതിനായി യുണീറ്റുകളിലും ചീഫ് ഓഫീസുകളിലും നോഡല്‍ അസിസ്റ്റന്‍ഡിനെ ചുമതലപ്പെടുത്തും. നോഡല്‍ അസിസ്റ്റന്‍ഡുമാര്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. അതേസമയം കോവിഡ് പോസിറ്റീവായ ജീവനക്കാര്‍ക്കാര്‍ക്ക് രോഗമുക്തി നേടി ആറു ആഴ്ചകള്‍ക്ക് ശേഷമായിരിക്കും വാക്‌സിന്‍ നല്‍കുക.

Related Articles

Back to top button