IndiaKeralaLatest

57 വര്‍ഷത്തിനു ശേഷം സി പി ഐക്ക് വീണ്ടുമൊരു വനിതാ മന്ത്രി

“Manju”

കൊല്ലം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആദ്യമായി ഒരു വനിത കേരളത്തില്‍ മന്ത്രിയാവുന്നത് 1957 ലാണ്. വിപ്ലവ ജ്വാലയായ സാക്ഷാല്‍ കെ.ആര്‍. ഗൗരിഅമ്മ. 1964ല്‍ പാര്‍ട്ടി പിളര്‍ന്നു. സി.പി.ഐയും സി.പി.എമ്മുമായി. ഗൗരിഅമ്മ സി.പി.എമ്മിനൊപ്പം നിന്നു. എന്നാല്‍ സി.പി.ഐയില്‍ നിന്ന് രണ്ടാമതൊരു വനിതാ മന്ത്രിയുണ്ടായിട്ടില്ല. നീണ്ട അന്‍പത്തേഴ് വര്‍ഷത്തിനുശേഷം ഇപ്പോള്‍ കൊല്ലത്ത് നിന്ന് ജെ. ചിഞ്ചുറാണിയിലൂടെ രണ്ടാമത്തെ വനിതാ മന്ത്രി.
കൊല്ലം നഗരത്തിന്റെ സ്വന്തം പുത്രികൂടിയാണ് ചിഞ്ചുറാണി. മുണ്ടയ്ക്കലിലെ കമ്മ്യൂണിസ്റ്റ് നേതാവ് എന്‍. ശ്രീധരന്റെ നാലാമത്തെ മകള്‍. ചിഞ്ചുറാണിക്ക് ഇക്കുറി ചടയമംഗലത്ത് സീറ്റ് ലഭിച്ചത് പോലും അപ്രതീക്ഷിതമായിരുന്നു. പ്രാദേശിക നേതാവ് മുസ്തഫയെ തള്ളിയാണ് പാര്‍ട്ടി ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കിയത്. വിവാദമായി തുടങ്ങിയെങ്കിലും വിജയിച്ചുവന്ന ചിഞ്ചുറാണിയെ മന്ത്രി പദവും തേടിയെത്തി. ദേശീയ കൗണ്‍സില്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗമെന്നതും തുണയായി.കൊല്ലം ശ്രീനാരായണ വനിതാ കോളജില്‍ എ.ഐ.എസ്.എഫ് നേതാവായാണ് പൊതുരംഗത്ത് ചുവടുറപ്പിച്ചത്. പഠനം പ്രീഡിഗ്രിയോടെ അവസാനിച്ചെങ്കിലും ജനാധിപത്യത്തിന്റെ ശ്രീകോവിലിലേയ്ക്കാണ് അവര്‍ നടന്നുകയറിയത്. ഇരുപതാം വയസില്‍ ഇരവിപുരത്തെ പഞ്ചായത്തംഗമായി.
പെണ്‍കുട്ടികള്‍ സെക്കിള്‍ ചവിട്ടാന്‍ മടിച്ച കാലത്ത് കൊല്ലത്താകെ പാര്‍ട്ടിയെ കെട്ടിപ്പടുക്കാന്‍ സൈക്കിളില്‍ ചുറ്റിയ വനിതയായിരുന്നു ചിഞ്ചുറാണി. അച്ഛന്‍ ശ്രീധരന്‍ കശുഅണ്ടി തൊഴിലാളികളുടെ നേതാവായിരുന്നു. സാധാരണക്കാരന്റെ വിശപ്പിന്റെ മൂല്യം മകളെ പഠിപ്പിച്ചതും അച്ഛന്‍ തന്നെ. ആ പാരമ്ബര്യം ഇന്നും കാത്തുസൂക്ഷിക്കുന്നതാണ് ചിഞ്ചുറാണിയുടെ പ്രത്യേകത. കശുഅണ്ടി തൊഴിലാളി സമരങ്ങള്‍ക്കും വനിതാ മുന്നേറ്റങ്ങള്‍ക്കും എന്നും മുന്നണിപ്പോരാളിയായിരുന്നു ചിഞ്ചു

Related Articles

Back to top button