KeralaLatest

 ഉഗ്ര സ്‌ഫോടനം: സമഗ്ര അന്വേഷണം നടത്തണം; യു.ഡി.എഫ്

“Manju”

വി.എം.സുരേഷ് കുമാർ

വടകര: കരിമ്പന പാലത്ത് വീട്ടില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി ജനങ്ങളുടെ സംശയം ദുരീകരിക്കണമെന്ന് യു ഡി എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാത്രിയില്‍ ഉണ്ടായ സ്‌ഫോടനം സമീപപ്രദേശങ്ങളില്‍ കിലോമീറ്ററുകളോളം പ്രകമ്പനം സൃഷ്ടിച്ചിരുന്നു.

ഗ്യാസ് പൊട്ടി തെറിച്ചതാണന്ന് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ അടുത്ത വീടുകളില്‍ പോലും കരിമരുന്നിന്റെ മണം നിലനില്‍ക്കുന്നുണ്ടെന്നാണ് പ്രദേശിവാസികള്‍ പറയുന്നു. സംഭവത്തില്‍ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നുംനിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. സ്‌ഫോടനമുണ്ടായ വീടും പരിസരവും മുന്നണി നേതാക്കളായ കോട്ടയില്‍ രാധകൃഷ്ണന്‍, എന്‍ പി അബ്ദുള്ള ഹാജി, പുറന്തോടത്ത് സുകുമാരന്‍, യൂത്ത് കോണ്‍ഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സുബിന്‍ മടപ്പള്ളി എന്നിവര്‍ സന്ദര്‍ശിച്ചു. കരിമ്പന പാലത്ത് വീട്ടില്‍ നടന്ന സ്ഫോടനത്തെക്കുറിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തി ജനങ്ങളുടെ സംശയം ദുരീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

 

Related Articles

Back to top button