IndiaLatest

മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച ഡോക്‌ടര്‍ക്കെതിരെ കേസ്

“Manju”

മംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച ഡോ. ബി. കക്കിലയ ശ്രീനിവാസിനെതിരെ 1897ലെ പകര്‍ച്ചവ്യാധി നിയമപ്രകാരം പൊലീസ് കേസെടുത്തു. സൂപ്പര്‍ മാര്‍ക്കറ്റ് ബിസിനസ് പാര്‍ട്ട്‌ണര്‍ റിയാന്‍ റൊസാരിയോയാണ് ഡോക്ടര്‍ക്കെതിരെ മംഗളുരു ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ ഡോക്‌ടര്‍ മാസ്‌ക്ക് ധരിച്ചിട്ടില്ലെന്നും ജീവനക്കാരന്‍ മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും റിയാന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, സര്‍ക്കാരിനാല്‍ ഞാന്‍ കബളിപ്പിക്കപ്പെടില്ലെന്നും മാസ്‌ക്കിന്‍റെ ധരിക്കില്ലെന്നും പറയുന്ന ഡോക്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Related Articles

Back to top button