InternationalLatest

40 മെ​ട്രി​ക്​ ട​ണ്‍ ഓ​ക്​​സി​ജ​ന്‍ ഇന്ത്യയിലേക്ക് അയച്ച്‌ ഖത്തര്‍

“Manju”

ദോ​ഹ: കോ​വി​ഡ് മഹാമാരിയില്‍ വിറങ്ങലിച്ച്‌ നിന്ന ഇ​ന്ത്യയിലേക്ക് വീ​ണ്ടും ഓ​ക്​​സി​ന്‍ കയറ്റി അയച്ച്‌ ഖത്തര്‍. ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ‘ ഐ .​എ​ന്‍.​എ​സ്​ ത്രി​കാ​ന്ത്​​ ‘ക​പ്പ​ലാ​ണ്​ 40 മെ​ട്രി​ക്​ ട​ണ്‍ ഓ​ക്​​സി​ജ​നു​മാ​യി ബു​ധ​നാ​ഴ്​​ച പു​റ​പ്പെ​ട്ട​തെ​ന്ന്​ ഇ​ന്ത്യ​ന്‍ എം​ബ​സി അ​റി​യി​ച്ചു.

ഇ​ന്ത്യ​ന്‍ എ​യ​ര്‍​ഫോ​ഴ്​​സിന്റെ വി​മാ​ന​ത്തി​ലാ​ണ്​ ഓ​ക്​​സി​ജ​ന്‍ നി​റ​ക്കാ​നു​ള്ള ക്ര​യോ​ജ​നി​ക്​ ടാ​ങ്ക​റു​ക​ള്‍ ഖ​ത്ത​റി​ല്‍ എ​ത്തി​ച്ച​ത്. ഇ​തി​ല്‍ ഖ​ത്ത​റി​ലെ എ​യ​ര്‍ ലി​ക്വി​ഡ്​ ഗ്രൂ​പ്പാ​ണ്​ ഓ​ക്​​സി​ജ​ന്‍ ന​ല്‍​കി​യ​ത്. ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ന്‍ കൂ​ട്ടാ​യ്​​മ​ക​ളും മ​റ്റും സ​മാ​ഹ​രി​ച്ച 100 ഓ​ക്​​സി​ജ​ന്‍ സിലി​ണ്ട​റു​ക​ളും ഈ ക​പ്പ​ലി​ല്‍ അ​യ​ച്ചി​ട്ടു​ണ്ട്. അതെ സമയം ഇ​ന്ത്യ​ക്കാ​യി മെ​ഡി​ക്ക​ല്‍ വ​സ്​​തു​ക്ക​ള​ട​ക്ക​മു​ള്ള സ​ഹാ​യ​വു​മാ​യി ഖ​ത്ത​രി അ​മീ​രി ഫോ​ഴ്​​സ്​ വി​മാ​നം മേ​യ്​ 14ന്​ ​ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യി​രു​ന്നു.

Related Articles

Back to top button