IndiaKeralaLatest

ദിവംഗതനായി

“Manju”

 

തൃശ്ശൂർ, പാറമേക്കാവ് :  ഒല്ലൂക്കര പി.ഒ., മണ്ണൂത്തി ഗുരുധർമ്മം വീട്ടിൽ നാരായണൻ എ. (വൈദ്യർ) ഇന്ന് ഉച്ചയ്ക്ക് 12.45 ന് ഹൃദയാഘാതത്തെ തുടർന്ന് ദിവംഗതനായി. 68 വയസ്സായിരുന്നു.മണ്ണൂത്തി അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി സ്റ്റാഫായിരുന്നു.  മണ്ണൂത്തിയിലെ ശാന്തിഗിരി ആയുർവേദ & സിദ്ധ വൈദ്യശാലയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.  കേന്ദ്രാശ്രമത്തിൽ പർണ്ണശാല സമർപ്പണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും തുടർന്ന്  നാല് വർഷത്തോളം സ്പിരിച്ച്വൽ സോണിൽ കർമ്മചാരിയായി പ്രവർത്തിക്കുകയും ചെയ്തു. ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്.   ഭാര്യ സുലോചന പി. മക്കൾ: അമ്പിളി കെ.എൻ., അഭിലാഷ്  കെ.എൻ., മരുമക്കൾ : സന്തോഷ് റ്റി.കെ, ശാന്തികൃഷ്ണ എം, കൊച്ചുമക്കൾ  മധുദീപ്തൻ, ഋഷിപ്രിയ. സംസ്കാരം 21-05-2021 ന് രാവിലെ 8 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

Related Articles

Back to top button