IndiaKeralaLatest

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് പഹാഡിയ അന്തരിച്ചു

“Manju”

ജയ്പുര്‍: രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ അസുഖം ബാധിച്ച്‌ മരിച്ചു. 89 വയസായിരുന്നു. കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന പഹാഡിയ ഡെല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അന്തരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും ആശുപത്രിയിലാണ്.
പഹാഡിയയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗലോട് അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഹരിയാന, ബിഹാര്‍ എന്നിവടങ്ങളില്‍ ജഗന്നാഥ് പഹാഡിയ ഗവര്‍ണറായിരുന്നു. 1980-81ലാണ് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.

Related Articles

Back to top button