IndiaKeralaLatest

ആര്‍.ആര്‍.ആറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ജൂനിയര്‍ എന്‍.ടി.ആര്‍

“Manju”

സംവിധായകന്‍ എസ്.എസ് രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ആര്‍.ആര്‍.ആറിലെ നടന്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ജൂനിയര്‍ എന്‍.ടി.ആറിന്റെ ജന്മദിനത്തിലാണ് പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
‘സ്വര്‍ണ്ണത്തിന്റെ ഹൃദയമുള്ളവനാണ് എന്റെ ഭീമന്‍, പക്ഷെ അവന്‍ എതിരിടാന്‍ ഇറങ്ങുമ്പോള്‍ അതിശക്തനും ധീരനുമായിരിക്കും,’ എന്ന വാചകങ്ങളോടെയാണ് രാജമൗലി പോസ്റ്റര്‍ പങ്കുവെച്ചത്.
അതേസമയം ജന്മദിനത്തിന്റെയോ പോസ്റ്റര്‍ റിലീസിന്റെയോ ഭാഗമായി ആരാധകരാരും തന്നെ ആഘോഷത്തിന് നില്‍ക്കരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ജൂനിയര്‍ എന്‍.ടി.ആറും ആര്‍.ആര്‍.ആറിന്റെ അണിയറ പ്രവര്‍ത്തകരും അറിയിച്ചിരുന്നു.

Related Articles

Back to top button