IndiaLatest

ഭരണനിര്‍വ്വഹണത്തില്‍ താല്‍പര്യമില്ലെന്ന് മമത വീണ്ടും തെളിയിച്ചു; സുവേന്ദു അധികാരി

“Manju”

ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ യോഗം ഹൈജാക്ക് ചെയ്യാനുള്ള മമതയുടെ ശ്രമം നാണക്കേടാണെന്നും പ്രധാനമന്ത്രിയുടെ യോഗം അവര്‍ രാഷ്ട്രീയവല്‍ക്കരിക്കുക യായിരുന്നുവെന്നും ബിജെപി നേതാവും മമതയെ നിയമസഭാതെരഞ്ഞെടുപ്പില്‍ മുട്ടുകുത്തിച്ച സ്ഥാനാര്‍ത്ഥിയുമായ സുവേന്ദു അധികാരി. ഭരണനിര്‍വ്വഹണത്തില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നത് ഒരിയ്ക്കല്‍ കൂടി അവര്‍ തുറന്നുകാണിച്ചുവെന്നും സുവേന്ദു പറഞ്ഞു.വ്യാഴാഴ്ച മുഖ്യമന്ത്രിമാരും ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന് നടത്തിയ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്ത തനിക്ക് അഭിപ്രായം പറയാന്‍ പ്രധാനമന്ത്രി അവസരം നല്‍കിയില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ആരോപണമുയര്‍ത്തിയിരുന്നു. ‘കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായും ഒട്ടേറെ യോഗങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ മമത ഒറ്റ യോഗത്തില്‍ പോലും പങ്കെടുത്തിരുന്നില്ല,’ സുവേന്ദു കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയും ജില്ലാ കളക്ടര്‍മാരും തമ്മില്‍ നടന്ന യോഗത്തില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ സമയം അനുവദിച്ചില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സുവേന്ദു ആരോപിച്ചു.

Related Articles

Back to top button