IndiaKeralaLatest

കോവിഡ് ബാധിതരായ മാതാപിതാക്കളെ വരാന്തയില്‍ കിടത്തി

“Manju”

പറവൂര്‍ (എറണാകുളും): കോവിഡ് പോസിറ്റിവായ വയോ മാതാപിതാക്കളെ വീടിെന്‍റ വരാന്തയില്‍ കിടത്തിയതിന് മകനെതിരെ പൊലീസ് കേസെടുത്തു. ചേന്ദമംഗലം വടക്കുംപുറത്താണ് സംഭവം. 80 വയസ്സുള്ള പിതാവിനെയും 73 വയസ്സുള്ള മാതാവിനെയുമാണ് മകന്‍ വരാന്തയില്‍ കിടത്തിയത്.
ക്വാറന്‍റീന്‍ പരിശോധനയുടെ ഭാഗമായി വടക്കേക്കര പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ. ദിലീപ്കുമാര്‍, ഉദ്യോഗസ്ഥരായ പി.പി. സ്വപ്ന, പി.പി. ജിബിന്‍ എന്നിവര്‍ വീട്ടിലെത്തിയപ്പോഴാണ് കരളലിയിക്കുന്ന കാഴ്ച കണ്ടത്. പുറമെനിന്ന് നോക്കിയാല്‍ കാണാനാവാത്തവിധം സാരികൊണ്ട് മറച്ചിരുന്നതിനാല്‍ അയല്‍ക്കാരുടെ ശ്രദ്ധയില്‍പെട്ടില്ല.
പൊലീസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തില്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് പിതാവിനെ പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് താക്കീത് ചെയ്തതിനെത്തുടര്‍ന്ന് അമ്മയെ വീട്ടിനുള്ളില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റിവായശേഷമാണ് മാതാപിതാക്കളെ മകന്‍ വീട്ടില്‍നിന്ന് പുറത്താക്കിയതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button