IndiaKeralaLatest

കൊവിഡ്; കറവപ്പശുക്കള്‍ക്ക് സൗജന്യ കാലിത്തീറ്റ

“Manju”

ചാത്തന്നൂര്‍: കൊവിഡ് ബാധിതരായ ക്ഷീരകര്‍ഷകരുടെ കറവപ്പശുക്കള്‍ക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്യുന്നു. 2021 ഏപ്രില്‍ ഒന്നിന് ശേഷം കൊവിഡ് ബാധിച്ച്‌ ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്ന കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. കല്ലുവാതുക്കല്‍ പഞ്ചായത്ത് പരിധിയിലുള്ളവര്‍ പേര്, മേല്‍വിലാസം, വാ‌ര്‍ഡ് നമ്ബര്‍, ഫോണ്‍ നമ്പര്‍, കറവപ്പശുക്കളുടെ എണ്ണം എന്നിവയടങ്ങുന്ന അപേക്ഷ 25ന് മുമ്പ് അതത് വാ‌ര്‍ഡ് മെമ്പര്‍മാര്‍ മുഖേന മൃഗാശുപത്രിയിലെത്തിക്കണമെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു.

Related Articles

Back to top button