IndiaKeralaLatest

പാക്കിങിന് സഞ്ചിയില്ല.; കൊച്ചിയില്‍ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അവതാളത്തില്‍

“Manju”

മട്ടാഞ്ചേരി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റിെന്‍റ വിതരണം താളംതെറ്റി. കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലുള്ള റേഷന്‍ കടകളിലേക്കുള്ള കിറ്റുകള്‍ യഥാസമയം വിതരണം ചെയ്യാത്തതിനാല്‍ റേഷന്‍ കടക്കാരും കാര്‍ഡ് ഉടമകളും വലിയ പ്രതിസന്ധിയിലാണ്. മേയ് മാസത്തിലെ കിറ്റുകളുടെ വിതരണമാണ് അധികൃതരുടെ അനാസ്ഥ മൂലം അവതാളത്തിലായത്. 114 റേഷന്‍ കടകളാണ് കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിലുള്ളത്.
പാക്കിങിന് സഞ്ചിയില്ലാത്തതാണ് കിറ്റുകള്‍ വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം എ.എ.വൈക്കാരുടെ കിറ്റുകള്‍ മാത്രമേ കൊടുത്ത് തുടങ്ങിയിട്ടുള്ളൂവെന്നാണ് ചുള്ളിക്കല്‍ സിവില്‍ സെപ്ലെസ് ഗോഡൗണ്‍ ജൂനിയര്‍ മാനേജര്‍ പി.എ എല്‍ബി പറയുന്നത്. മുന്‍ഗണന വിഭാഗത്തിനുള്ള കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ നല്‍കുകയുള്ളൂ.
നിലവില്‍ മുന്‍ഗണന വിഭാഗത്തിലെ കുറച്ച്‌ പേര്‍ക്ക് നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കടയുടമകള്‍ പറയുന്നത്. ലോക് ഡൗണിെന്‍റ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് അധികൃതരുടെ ഈ മെെല്ലപ്പോക്ക് നയം ദുരിതമാണ് സമ്മാനിക്കുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണിെന്‍റ കടമ്ബകള്‍ താണ്ടി കിറ്റ് വാങ്ങാനെത്തുന്നവരെ മടക്കി അയക്കേണ്ട അവസ്ഥയിലാണ് റേഷന്‍ വ്യാപാരികള്‍.
മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഭൂരിഭാഗം വരുന്ന മുന്‍ഗണന വിഭാഗത്തിന് കിറ്റുകള്‍ നല്‍കാന്‍ കഴിയാത്തത് മട്ടാഞ്ചേരി പോലുള്ള സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയെ കൂടുതല്‍ പ്രയാസത്തിലാക്കും.

കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ

പാക്കിങിന്​ സഞ്ചിയില്ലാത്തതാണ് കിറ്റുകള്‍ വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്​. അതേസമയം എ.എ.വൈക്കാരുടെ കിറ്റുകള്‍ മാത്രമേ കൊടുത്ത് തുടങ്ങിയിട്ടുള്ളൂവെന്നാണ് ചുള്ളിക്കല്‍ സിവില്‍ സ​െപ്ലെസ് ഗോഡൗണ്‍ ജൂനിയര്‍ മാനേജര്‍ പി.എ എല്‍ബി പറയുന്നത്. മുന്‍ഗണന വിഭാഗത്തിനുള്ള കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ നല്‍കുകയുള്ളൂ.

നിലവില്‍ മുന്‍ഗണന വിഭാഗത്തിലെ കുറച്ച്‌ പേര്‍ക്ക് നല്‍കുകയും ബാക്കിയുള്ളവര്‍ക്ക് നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് കടയുടമകള്‍ പറയുന്നത്. ലോക് ഡൗണി​െന്‍റ പശ്ചാത്തലത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകള്‍ക്ക് അധികൃതരുടെ ഈ മെ​െല്ലപ്പോക്ക് നയം ദുരിതമാണ് സമ്മാനിക്കുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണി​െന്‍റ കടമ്ബകള്‍ താണ്ടി കിറ്റ് വാങ്ങാനെത്തുന്നവരെ മടക്കി അയക്കേണ്ട അവസ്​ഥയിലാണ്​ റേഷന്‍ വ്യാപാരികള്‍.

മാസം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഭൂരിഭാഗം വരുന്ന മുന്‍ഗണന വിഭാഗത്തിന് കിറ്റുകള്‍ നല്‍കാന്‍ കഴിയാത്തത് മട്ടാഞ്ചേരി പോലുള്ള സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലയെ കൂടുതല്‍ പ്രയാസത്തിലാക്കും.

Related Articles

Back to top button