KeralaLatest

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം 24ന്

“Manju”

തിരുവനന്തപുരം ; പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന് ആരംഭിക്കും. ജൂണ്‍ 14 വരെയാണ് സമ്മേളനം. 24ന് രാവിലെ 9 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 26നും 27നും സഭ സമ്മേളിക്കില്ല. തുടര്‍ന്ന് 28 ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗവും 31 മുതല്‍ ജൂണ്‍ 2 വരെ നന്ദിപ്രമേയത്തില്‍മേലുള്ള ചര്‍ച്ചയും നടക്കും.

എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ് നടക്കുക. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അടുത്ത മാസം നാലിന് അവതരിപ്പിക്കും.

Related Articles

Back to top button