KeralaLatest

സൗമ്യയുടെ ബന്ധുക്കള്‍ക്ക്​ 50 ലക്ഷവും ജോലിയും നല്‍കണം; കെ.​ സുരേന്ദ്രന്‍

“Manju”

കോഴിക്കോട്​: ഇസ്രായേലിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്​ എന്തടിസ്​ഥാനത്തിലാണെന്ന്​ ബി.ജെ.പി പ്രസിഡന്‍റ്​ കെ. സുരേന്ദ്രന്‍. പിണറായി വിജയനെന്ന നിലയില്‍ പറയുന്നതുപോലെയല്ല മുഖ്യമന്ത്രി പദവിയിലിരുന്ന്​ ഇത്തരം വിഷയത്തില്‍ അഭിപ്രായം പറയേണ്ടത്​. ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധുക്കള്‍ക്ക്​ 50 ലക്ഷം രൂപയും ജോലിയും നല്‍കണമെന്ന്​ സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊടകരയില്‍ പണം പിടികൂടിയ സംഭവത്തില്‍ ബി.ജെ.പി​​ നേതാക്കളെ ബന്ധിപ്പിക്കാന്‍ പൊലീസിനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്തസമ്മേളനം റിപ്പോര്‍ട്ട്​ ചെയ്യുന്നതില്‍നിന്ന്​ ഏഷ്യാനെറ്റ്​ റിപ്പോര്‍ട്ടറെ വിലക്കി. ഇത്​ ചാനല്‍ ബഹിഷ്​കരണമെന്ന പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമാണെന്ന്​ സു​രേന്ദ്രന്‍ വ്യക്​തമാക്കി.

Related Articles

Back to top button