KeralaLatest

അതിഥി തൊഴിലാളികള്‍ക്ക് പാല്‍ വിതരണം ചെയ്യും; കലക്ടര്‍

“Manju”

കല്‍പറ്റ: ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ വയനാട്ടിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്ക് മില്‍മ സംഭരിക്കുന്ന പാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വിതരണം ചെയ്യുമെന്ന് ജില്ല കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ഒരു അതിഥി തൊഴിലാളിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ എന്ന കണക്കിലാണ് നല്‍കുന്നത്.പാല്‍ ലഭിക്കേണ്ട അതിഥി തൊഴിലാളികളുടെ ലിസ്റ്റ് അസിസ്റ്റന്റെ ലേബര്‍ ഓഫീസര്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

Related Articles

Back to top button