ArticleArts and CultureIndiaKeralaLatest

റാപ്പിഡ് റെസ്പോൺസ് ബ്രിഗേഡുമായി ശാന്തിഗിരിയും സ്വസ്തി ഫൗണ്ടേഷനും

“Manju”

 

തിരുവനന്തപുരം: ലോകത്താകമാനം കോവിഡ് മഹാമാരി വ്യാപിച്ച് മനുഷ്യകുലം ആകെ വിഷമിച്ചിരിക്കുന്ന സാഹചര്യത്തിൽ  കൈത്താങ്ങുമായി ശാന്തിഗിരിയും സ്വസ്തി ഫൗണ്ടേഷനും ഒന്നിക്കുന്നു. സ്വസ്തി ഫൗണ്ടേഷനോടൊപ്പം മാർത്തോമാ യുവജനസഖ്യം, മലങ്കര യൂത്ത് മൂവ്മെന്റ്, മധ്യകേരള മഹായിടവക സിഎസ്ഐ യൂത്ത് മൂവ്മെന്റ്, ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ്, സെന്റ് തോമസ് ഇവാഞ്ജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ യൂത്ത് മൂവ്മെന്റ്, സിറ്റിസൺസ് ഇന്ത്യ ഫൗണ്ടേഷൻ,  കേരള പോലീസ് അസോസിയേഷൻ,  കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ,  ന്യൂറോളജിക്കൽ കൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ കേരള ചാപ്റ്റർ,  വാസക്കുലർ സൊസൈറ്റി ഓഫ് കേരള, അസോസിയേഷൻ ഓഫ് മെഡിക്കൽ ആന്റ് പെഡിയാട്രിക് ഓങ്കോളജിസ്റ്റ്സ് ഓഫ് കേരള, കേരള സ്റ്റേറ്റ് ഓപ്താൽമോളജിക്കൽ സൊസൈറ്റി, ബി ഹബ്ബ്, ലയൺസ് ക്ലബ് ഓഫ് അനന്തപുരി, കേരള ഓർത്തോപീഡിക് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡർമറ്റോളജിസ്റ്റ്സ്, കേരള പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ,. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡർമറ്റോളജിസ്റ്റ്സ്, വെനറോളജിസ്റ്റ്സ് ആന്റ് ലപ്രോളജിസ്റ്റ്സ്, കേരള (IADVL KERALA)., കേരള കരാട്ടെ അസോസിയേഷൻ, എൽ എൻ സി പി ഇ യൂത്ത്,  കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്നാണ് റാപ്പിഡ് റെസ്പോൺസ് ബ്രിഗേഡ് എന്ന ഈ ബ്രിഗേഡ് രൂപീകരിച്ചിരിക്കുന്നത്. ജൂൺ 2 മുതൽ ഇത് പ്രാബല്യത്തിൽ വരും. നിലവിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വോളണ്ടിയർമാർക്ക് ആരോഗ്യ മേഖലയിലും ദുരന്തനിവാരണ മേഘലയിലും ആവശ്യമായ ട്രെയിനിംഗ് നൽകിക്കൊണ്ടിരിക്കുന്നു.

രണ്ട് കൺട്രോൾ റൂമുകൾ വീതമാണ് ഓരോജില്ലയിലും ആരംഭിക്കുന്നത്. ഒന്ന് ശാന്തിഗിരി ആശ്രമത്തിന്റെതും മറ്റൊന്ന്  വിവിധ സംഘടനകളിൽ നിന്നായി   സഹകരിക്കുന്ന 15,000 ത്തോളം വരുന്ന വോളണ്ടിയർമാർ സ്വസ്തിയുടേതായും ഓരോ ജില്ലയിലും പ്രവർത്തിക്കും.  ശാന്തിഗിരി ആശ്രമത്തിന്റെ 29 ഏരിയ ഓഫീസുകളും നിലവിലെപ്രവർത്തനങ്ങൾക്കൊപ്പം കൺട്രോൾ റൂമുകളായും പ്രവർത്തിപ്പിക്കും ഓരോ ജില്ലയിലും റിപ്പോർട്ടു് ചെയ്യപ്പെടുന്ന കോവിഡ്  കേസുകളും മറ്റ് കേസുകളും (ആക്സിഡന്റുകൾ, രോഗങ്ങൾ, ഒക്കെ) ആവശ്യമായ മുറയ്ക്ക് സഹായസഹകരണം എത്തിക്കുകയാണ് ഈ  ബ്രിഗേഡുകൾ ചെയ്യുന്നത്.  ആക്സിഡന്റുകൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയ വിവരങ്ങളും ഈ റാപ്പിഡ്   റെസപോൺസ് ബ്രിഗേഡിലൂടെ പരസ്പരം റിപ്പോർട്ട് ചെയ്ത് സഹായഹസ്തം എത്തിക്കുവാനും ഉദ്ദേശിക്കുന്നു.

Related Articles

Back to top button