IndiaKeralaLatestUncategorized

കര്‍ഫ്യൂവിനിടെ കൗമാരക്കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍

“Manju”

ഉന്നാവോ; കൊവിഡ് കര്‍ഫ്യൂവിനിടെ പച്ചക്കറി വിറ്റുകൊണ്ടിരുന്ന കൗമാരക്കാരന്‍ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഉന്നാവോയിലെ ബന്‍കര്‍മാവുലാണ് സംഭവം നടന്നത് . സംഭവം പുറത്ത് വന്നതിന് പിന്നാലെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കിയ ഹോം ഗാര്‍ഡാണ് അറസ്റ്റിലായത്. കേസിലെ പ്രതികളാണ് രണ്ട് പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍ ഒളിവില്‍ പോയി. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഉന്നാവോ പൊലീസ്.
മൂന്നുപേര്‍ക്കുമെതിരെ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച കര്‍ഫ്യൂവിനിടെയാണ് പതിനേഴുകാരനെ ഇവര്‍ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ ഏറ്റ മര്‍ദ്ദനത്തിന് പിന്നാലെ അവശനിലയിലായ പതിനേഴുകാരന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഹോം ഗാര്‍ഡായ സത്യപ്രകാശാണ് അറസ്റ്റിലായത്. കോണ്‍സ്റ്റബിള്‍മാരായവിജയ് ചൌധരിയേയും സിമാവതിനേയും സംഭവത്തിന് പിന്നാലെ സസ്പെന്‍ഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് പതിനേഴുകാരന്‍ മരിച്ചത്.പതിനേഴുകാരന്‍റെ മരണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Related Articles

Back to top button