Latest

ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 16.75 കോടി

“Manju”

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണസംഖ്യ 34.77 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി എണ്‍പത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2.40 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര കോടിയിലധികം പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 3741 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം മൂന്ന് ലക്ഷം കടന്നു. നിലവില്‍ 28 ലക്ഷത്തിലധികം പേര്‍ കോവിഡ് ചികിത്സയിലുണ്ട്.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്. മരണസംഖ്യ 604,082 ആയി ഉയര്‍ന്നു. രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button