KeralaLatest

മുഖ്യമന്ത്രിയ്ക്ക് ജന്മദിനാശംസകള്‍ ;ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം ;മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്.  കേരളത്തിന്റെ പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ജന്മദിനമാണ് ഇന്ന്. ചരിത്രത്തിലാദ്യമായി ഭരണതുടര്‍ച്ചയുണ്ടാകുന്ന ഒരേയൊരു മുന്നണിയുടെ അമരക്കാരനാണ് പിണറായി വിജയന്‍. 1970- ല്‍ കൂത്തുപറമ്പില്‍ നിന്ന് ആരംഭിച്ച രാഷ്ട്രീയ ജീവിതമാണ് പിണറായി വിജയന്റേത്.

കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കയ്യും മെയ്യും മറന്ന് പ്രതിരോധനങ്ങള്‍ക്കും മറ്റും മുന്‍പിലുണ്ടായിരുന്നു പിണറായി വിജയന്‍. ഭരണത്തുടര്‍ച്ചയുണ്ടായ തിരഞ്ഞെടുപ്പിലെ അംഗങ്ങളെല്ലാം സത്യപ്രതിജ്ഞ ചെയ്യുന്ന അതേ ദിവസം തന്നെയാണ് പിണറായി വിജയന്റെ ജന്മദിനവും എന്ന് പറഞ്ഞുകൊണ്ടാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഫേസ്ബുക് പോസ്റ്റ്‌.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്രപരമായ ഭരണത്തുടര്‍ച്ചയുണ്ടായ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയികളായ എല്ലാവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയാണ്. ഈ ദിവസം തന്നെയാണ്, കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തെ കരുത്തോടെ നയിച്ച സഖാവ് പിണറായി വിജയന്റെ ജന്‍മദിനവും. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ജന്‍മദിനാശംസകള്‍.

Related Articles

Back to top button