IndiaKeralaLatest

വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രത്തില്‍ ഭക്ഷണം പാചകം ചെയ്ത് ബിജെപി നേതാവ് എസ് സുരേഷ്

“Manju”

തിരുവനന്തപുരം : വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രത്തില്‍ പ്രാതല്‍ വിതരണം ചെയ്ത ബിജെപി നേതാവ് എസ് സുരേഷ്. സ്കൂളില്‍ തന്നെ ഭക്ഷണം പാചകം ചെയ്താണ് നൂറോളം പേര്‍ക്ക് എസ് സുരേഷും മറ്റ് ബിജെപി നേതാക്കളും നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം………………………
ദോശ ചുട്ടും , വിതരണം ചെയ്തു…
ഒരു പ്രഭാതം….
എന്റെ ബൂത്ത് #MyBoothBJPBooth 45-ാം നമ്ബര്‍ ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളായണി MNLPS-ലെ വെള്ളപ്പൊക്ക ദുരിതാശ്വാസ കേന്ദ്രത്തില്‍ പ്രാതല്‍ വിതരണം ചെയ്തു… ഞങ്ങള്‍ ഭക്ഷണം സ്കൂളില്‍ തന്നെ പാചകം ചെയ്താണ് നൂറോളം പേര്‍ക്ക് നല്‍കിയത്,
കുട്ടിക്കാലത്ത് അച്ഛന്‍ പഠിപ്പിച്ച ചായക്കട പരിശീലനങ്ങള്‍ മറന്നില്ല എന്ന് ഞാന്‍ ഉറപ്പിച്ചു….. ഒന്നാം ക്ലാസ്സുമുതല്‍ അഞ്ചാം ക്ലാസ്സുവരെ പഠിച്ച സ്കൂളിന്റെ അടുക്കളയില്‍ നിന്നപ്പോള്‍ പഴയ ഉപ്പുമാവിന്റെ മണവും രുചിയും അവിടെ ഇപ്പോഴും നിലനില്‍ക്കുന്ന തോന്നല്‍… എന്റെ ബൂത്തിലെ BJP നേതാക്കളായ കൃഷ്ണപ്രസാദ്, മനോജ്, ആദര്‍ശ് . ജീവാനന്ദ്, എന്നിവര്‍ നേതൃത്വം നല്‍കി…
ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാകുമാരി , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമോദ്, ശിവപ്രസാദ് , NGO സംഘിന്റെ ശ്രീകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Articles

Back to top button