InternationalLatest

യുട്യൂബ് പിറന്ന വീട് വിൽപ്പനയ്ക്ക്: വില 41.5 കോടി രൂപ

“Manju”

സക്രാമെന്റോ: സോഷ്യൽ മീഡിയ വീഡിയോ ഷെയറിങ് പ്ലാറ്റ് ഫോമായ യുട്യൂബ് പിറന്ന വീട് വിൽപ്പനയ്ക്ക്. യൂട്യൂബിന്റെ സ്ഥാപകരായ ചാർഡ് ഹാർലി, സ്റ്റീവ് ചെൻ, ജാവേദ് കരീം എന്നിവർ ചേർന്ന് ഈ വീടിന്റെ കാർ ഗ്യാരേജിലിരുന്നാണ് തങ്ങളുടെ വീഡിയോ സ്റ്റാർട്ടപ്പിന് രൂപം നൽകിയത്. കാലിഫോർണിയയിലെ മെൻലോ പാർക്കിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

3256 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീർണം. 41.5 കോടി രൂപയാണ് വീടിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. അറ്റാച്ച്ഡ് ബാത്‌റൂമുകളോട് കൂടിയ നാല് കിടപ്പുമുറികളാണ് വീടിനുള്ളത്. മുൻഭാഗത്തായി ഒരു ചെറിയ പോർച്ചും ബേസ്‌മെന്റും ഉൾപ്പെടുത്തിയിട്ടുണ്ട്. വീട്ടുമുറ്റത്ത് തന്നെയാണ് കാറിന്റെ ഗ്യാരേജ് സ്ഥിതി ചെയ്യുന്നതും.

വീടിന് പുറത്ത് കുടുംബാംഗങ്ങൾക്ക് സമയം പങ്കിടാൻ ധാരാളം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. 2012ൽ ചാർഡ് ഹാർലിയും സ്റ്റീവ് ചെന്നും ജാവേദ് കരീമും വീട് ചാഡ് ഹർലി പീറ്റർ ഹാർട്ട്വൽ എന്ന വ്യക്തിയ്ക്ക് കൈമാറ്റം ചെയ്തിരുന്നു. 24 കോടി രൂപയ്ക്കാണ് ഹാർട്ട്വൽ യൂട്യൂബിന്റെ ജൻമഗൃഹം സ്വന്തമാക്കിയത്. ഇതിനോടകം നിരവധി പേരാണ് വീട് സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെ ഉടമകളെ ബന്ധപ്പെട്ടിരിക്കുന്നത്.

Related Articles

Back to top button