LatestThiruvananthapuram

തിരുവനന്തപുരം മദ്യമോഷണം: മുഖ്യപ്രതി പിടിയിൽ

“Manju”

തിരുവനന്തപുരം : ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. കവലയൂർ സ്വദേശി രജിത്താണ് പിടിയിലായത്. 101 കേസ് മദ്യമാണ് പ്രതികൾ സംഘം ചേർന്ന് മോഷ്ടിച്ചത്. മോഷണസംഘത്തിൽ ഒൻപത് പേർ ഉണ്ടായിരുന്നു എന്ന് പോലീസ് അറയിച്ചു.

മെയ് 9 ന് രാത്രിയാണ് ബിവറേജസ് കോർപറേഷന്റെ ഗോഡൗണിൽ മോഷണം നടന്നത് എന്നാണ് നിഗമനം. ഇതിന്റെ ദൃശ്യങ്ങൾ ഗോഡൗണിനകത്തെ സിസിടിവിയിലും പുറത്തെ ക്യാമറകളിലും പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം വർക്കലയിൽ നിന്ന് 54 ലിറ്റർ വിദേശമദ്യവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണ സൂചന ലഭിച്ചത്. ഇതേതുടർന്ന് വെയർഹൗസ് മാനേജരെ വിളിച്ചുവരുത്തി സ്റ്റോക്ക് എടുത്തപ്പോഴാണ് 90 കെയ്സ് മദ്യം നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button