InternationalInterviews

വീട് അക്വേറിയമാക്കി; കൗതുകമായി 47 കാരൻ

“Manju”

നോട്ടിംഗ്ഹാം: സ്വന്തം വീടിനെ അതിഗംഭീര അക്വേറിയമാക്കി മാറ്റി 47കാരൻ. നോട്ടിംഗ്ഹാം സ്വദേശിയായ ജാക്ക് ഹീത്ത്‌കോട്ടാണ് തന്റെ വീട് തന്നെ ഒരു അക്വേറിയമാക്കി മാറ്റിയത്. ജാക്കും തന്റെ വീടും ശ്രദ്ധ നേടുകയാണ്. മീനുകളോടുള്ള ജാക്കിന്റെ അതിയായ ഇഷ്ടമാണ് വീട് തന്നെ അക്വേറിയമാക്കി മാറ്റാൻ കാരണം. വീട്ടിൽ വമ്പൻ അക്വേറിയം നിർമ്മിക്കാനായി ജാക്കിന് ചിലവായത് ഏകദേശം 20 ലക്ഷത്തോളം രൂപയാണ്.

സ്വന്തമായി ഒരു ടെലിവിഷൻ ഇല്ലാത്ത ജാക്കിന്റെ പ്രധാന വിനോദം അക്വേറിയത്തിൽ മീനുകളെ നിരീക്ഷിയ്ക്കുന്നതാണ്. ഏതാണ്ട് അഞ്ഞൂറോളം മത്സ്യങ്ങളാണ് ജാക്കിന്റെ അക്വേറിയത്തിൽ ഉള്ളത്. മീനുകളോടുള്ള ഇഷ്ടം ആരംഭിക്കുന്നത് ജാക്കിന്റെ പത്താം വയസിലാണ്. അന്നാണ് ആദ്യമായി ജാക്ക് ഒരു അക്വേറിയം കാണുന്നത്. അന്ന് ഒരു ഗോൾഡ്ഫിഷിനെയും വാങ്ങിയാണ് ജാക്ക് വീട്ടിലേക്ക് എത്തിയത്. ക്രമേണ തന്റെ മീനുകളോടുള്ള ഇഷ്ടവും വളർന്നുവെന്ന് ജാക്ക് പറയുന്നു.

ഫിഷ് ടാങ്കുകൾ നിറയ്ക്കാൻ ഏതാണ്ട് 22 ടൺ വെള്ളമാണ് ജാക്കിന് വേണ്ടി വരുന്നത്. വലിയ ഏഴ് ഭീമൻ ടാങ്കുകളാണ് അക്വേറിയത്തിനായി ജാക്ക് തന്റെ വീട്ടിൽ സജ്ജീകരിച്ചത്. അവയിലൊന്ന് 7 അടി താഴ്ചയിലാണ് നിർമ്മിച്ചിട്ടുള്ളത്. 7 അടി താഴ്ചയിൽ നിർമ്മിച്ചിട്ടുള്ള ടാങ്കിന് പുറമെ രണ്ട് ടാങ്കുകൾ വീടിന്റെ ഉള്ളിലും ഒരുക്കിയിട്ടുണ്ട്. മറ്റു ടാങ്കുകൾ ലിവിങ് റൂം, ഹാളിലേക്കുള്ള വഴി, ബെഡ്‌റൂം എന്നിവിടങ്ങളിലൊക്കെയായി സജ്ജീകരിച്ചിരിക്കുന്നു.

മത്സ്യങ്ങൾക്കുള്ള ഭക്ഷണത്തിന് വേണ്ടി പ്രതിമാസം ഏതാണ്ട് നാലായിരം രൂപയും അക്വേറിയതിന് വേണ്ട വൈദ്യുതിയ്ക്കായി പതിനായിരം രൂപയും ചെലവ് വരുന്നുണ്ട്. രൂപയും ചെലവ് വരുന്നുണ്ട്. എങ്കിലും ജാക്കിന് അതിൽ വേവലാതിയില്ല. വീടുകളിൽ ടെലിവിഷനുകൾ ഒഴിവാക്കാനാകാത്ത വിനോദോപാധിയായി മാറിയ കാലത്താണ് സ്വന്തം അക്വേറിയത്തിൽ മീനുകളോട് സല്ലപിച്ച് ജാക്ക് ഒഴിവുസമയങ്ങൾ ഉല്ലാസകരമാക്കുന്നത്. സോഫയിലിരുന്ന് മറ്റുള്ളവർ ടെലിവിഷൻ കാണുന്നത് പോലെ ഈ മീനുകളെ കണ്ടിരിക്കുമെന്നും മടുപ്പ് തോന്നാറില്ലെന്നുമാണ് ഇതേക്കുറിച്ച് ജാക്ക് പറയുന്നത്.

Related Articles

Back to top button