IndiaLatest

കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കുതിച്ചുയരുമ്പോള്‍ അനാഥരാക്കിയത് 577 കുട്ടികളെ. കോവിഡ് ബാധിച്ച്‌ മാതാപിതാക്കള്‍ മരിച്ച്‌ 577 കുട്ടികള്‍ രാജ്യത്ത് അനാഥരായെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി . സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നും ലഭിച്ച ഏപ്രില്‍ ഒന്നുവരെയുളള കണക്കാണ് മന്ത്രി പുറത്തുവിട്ടത്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകയും അവര്‍ക്കാവശ്യമായ പിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം കുട്ടികള്‍ക്ക് കേന്ദ്രം പൂര്‍ണപിന്തുണ നല്‍കുമെന്നും മന്ത്രി അറിയിച്ചു. അവരെ ജില്ലാ അധികൃതരുടെ നിരീക്ഷണത്തില്‍ ഏല്‍പ്പിക്കുകയും അവര്‍ക്ക് കൗണ്‍സിലിങ് വേണമെന്നുണ്ടെങ്കില്‍ നിംഹാന്‍സിന്റെ സഹായം തേടും. ഇത്തരം കുട്ടികളുടെ കാര്യത്തില്‍ പണമില്ലായ്മ പ്രശ്‌നമാവില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജില്ലാ അധികാരികളെ ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം രാജ്യത്തെ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച്‌ യൂനിസെഫും ഇതുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായി ചില യോഗങ്ങള്‍ ഇതിനകം വിളിച്ചുചേര്‍ത്തിരുന്നു. അനാഥരായ കുട്ടികളെക്കുറിച്ച്‌ വാതോരാതെ സംസാരിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ ഇത്തരം കുട്ടികളുടെ വിവരം നല്‍കാന്‍ തയ്യാറായില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. കൂടാതെ കുട്ടികളുടെയും വനിതകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ 10 രാജ്യങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നുണ്ടെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം സെക്രട്ടറി രാം മോഹന്‍ മിശ്ര പറഞ്ഞു. എന്നാല്‍ സൗദി അറേബ്യ, ബെഹറൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, യുഎഇ, ആസ്‌ട്രേലിയ, കാനഡ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കേന്ദ്രങ്ങള്‍ തുറക്കുന്നത്. ഇതിനു പുറമെ രാജ്യത്ത് പുതുതായി മുന്നൂറോളം കേന്ദ്രങ്ങളും തുറക്കും.

Related Articles

Back to top button