IndiaKeralaLatest

കോവിഡ് വാര്‍ഡിനുപുറത്തിരുന്ന് കുരുന്നുമക്കള്‍ എഴുതിയ ഈ കുറിപ്പ്

“Manju”

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ പ്രിയപ്പെട്ട മാതാവ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ പുറത്ത് കാവലും കരുതലുമായി പ്രാര്‍ഥനയോടെ ഇരുന്ന കുരുന്നുമക്കള്‍ സ്വന്തം കൈപ്പടയില്‍ എഴുതി കൊടുത്തയച്ച കുറിപ്പ് മഹാമാരിയുടെ വേദനകള്‍ക്കിടിയില്‍ സ്നേഹക്കണ്ണീരാകുന്നു. അമ്മക്ക് ഇപ്പോള്‍ സുഖമുണ്ടെന്നും എല്ലാം ശമിച്ച്‌ ആശുപത്രി വിടുംവരെ പുറത്ത് കാത്തിരിക്കുകയാണെന്നും പറയുന്ന കുരുന്നുകള്‍ അമ്മയെ ഞങ്ങള്‍ തന്നെ കൊണ്ടുപോകുമെന്നും ആശങ്ക വേണ്ടെന്നും കുറിപ്പില്‍ പറയുന്നു. ബുല്‍ബുല്‍, മുന്‍മുന്‍, ഗുഡിയ, വികാസ് എന്നീ നാലു മക്കളും കുറിപ്പിനു താഴെ ഒപ്പുവെച്ചിട്ടുണ്ട്.
കുഞ്ഞുങ്ങളായതിനാല്‍ ഇവര്‍ക്ക് ആരാകും കത്തെഴുതി നല്‍കിയതെന്ന് അറിയില്ലെങ്കിലും അതിവേഗമാണ് ഇത് വൈറലായത്. കുടുംബത്തിലെ ആരോ ആകാം ഈ കത്തിലെ വരികള്‍ക്കു പിന്നിലെന്നാണ് സൂചന. മാധ്യമ പ്രവര്‍ത്തകന്‍ സൗരഭ് ത്രിപാഠിയാണ് ആദ്യമായി കത്ത് പങ്കുവെച്ചത്.
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യത്ത് രോഗികള്‍ക്ക് ആശ്വാസമായി കുരുന്നുകള്‍ സമാനമായി മുമ്പും കത്തെഴുതിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.

Related Articles

Back to top button