Kerala

ബ്ലാക്ക് ഫംഗസ് : സംസ്ഥാനത്തേയ്ക്ക് മരുന്ന് എത്തിച്ചു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരം. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം കേന്ദ്രം അനുവദിച്ച ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് കേരളത്തിലെത്തി. 240 വയൽ മരുന്നാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ലൈപോസോമൽ ആംഫൊടെറിസിൻ മരുന്നാണ് കേരളത്തിലെത്തിയത്.

മരുന്ന് ആശുപത്രികളിലേക്ക് കെഎംഎസ് സി വഴി വിതരണം ചെയ്യും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് രോഗികൾ ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലടക്കം മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. കൂടുതൽ മരുന്നുകൾ എത്തിയതോടെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായതായി ആശുപത്രി അധികൃതർ അറിയിച്ചു.

അതിനിടെ കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ കൂടുന്നത് ആശങ്ക കൂട്ടുകയാണ്. സംസ്ഥാനത്ത് ഇതുവരെ 49 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക കണക്ക് സർക്കാർ പുറത്തുവിട്ടിട്ടില്ല. ഇതുവരെ 9 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

Related Articles

Back to top button