KeralaLatest

മലയാളി കുഴഞ്ഞുവീണ് മരിച്ചു

“Manju”

കൊല്‍ക്കത്ത: ലോക്ക്ഡൗണിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ കുടുങ്ങിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ബസ് ഡ്രൈവറായ തൃശൂര്‍ സ്വദേശി നജീബാണ് മരിച്ചത്. അസം-ബംഗാള്‍ അതിര്‍ത്തിയിലെ അലിപുരില്‍ വച്ചാണ് സംഭവം. ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയാതിരുന്നതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ തിരികെ പോകാന്‍ കഴിയാതെ നജീബ് ബംഗാളില്‍ കുടുങ്ങുകയായിരുന്നു. 40 ദിവസമായി നജീബ് ബംഗാളില്‍ തന്നെയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button