KeralaLatest

മോഷ്ടാവ് പിടിയില്‍

“Manju”

മൂവാറ്റുപുഴ: നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം പതിവാക്കിയ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി കാവുംപുറത്തക്കുടി വീട്ടില്‍ സിജോ ചന്ദ്രന്‍ (33) ആലുവ പൊലീസിന്റെ പിടിയിലായി. ബാറ്ററി കിട്ടിയില്ലെങ്കില്‍ വാഹനങ്ങളില്‍ നിന്ന് ജാക്കിയും മറ്റും മോഷ്ടിക്കുന്നതും ഇയാളുടെ രീതിയാണ്. വാഹന ഉടമകളുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശാനുസരണം പ്രത്യേക ടീം രൂപീകരിച്ച്‌ അന്വേഷണം നടത്തി വരവേയാണ് പ്രതി പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് നിരവധി ബാറ്ററികളും ജാക്കിയും മറ്റും കണ്ടെടുത്തു. സബ് ഇന്‍സ്പക്ടര്‍മാരായ വിപിന്‍ ചന്ദ്രന്‍, രാജേഷ്, എ.എസ്.ഐമാരായ ബിനോജ്, ഷാജി, സി.പി.ഒ മാരായ മാഹിന്‍ ഷാ, മുഹമ്മദ് അമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Back to top button