KeralaLatestThiruvananthapuram

അപരാജിത ധൂപചൂര്‍ണ്ണം സേവാഭാരതിക്ക് കൈമാറി

“Manju”

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സേവാഭാരതിക്ക് ശാന്തിഗിരി ആയൂര്‍വേദ സിദ്ധ വൈദ്യശാലയില്‍ നിന്നും അപരാജിത ധൂപചൂര്‍ണ്ണം കൈമാറി. മഴക്കാലമായതിനാല്‍ ജലജന്യരോഗങ്ങളോടൊപ്പം ജന്തുജന്യവും പ്രാണിജന്യവുമായ എലിപ്പനി, ഡെങ്കിപ്പനി മുതലായ അസുഖങ്ങളും വരുവാന്‍ കൂടുതല്‍ സാധ്യതയുള്ള കാലമാണ്. കോവിഡ് പ്രതിരോധത്തിനോടൊപ്പം മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തണം. പരിസരശുചീകരണം ഇതില്‍ പ്രധാനമാണ്. അപരാജിത ധൂപചൂര്‍ണ്ണം ഉപയോഗിച്ച് എല്ലാ ദിവസവും വൈകുന്നേരം വീടുകളില്‍ പുകയ്ക്കുന്നത് അന്തരീക്ഷ ശുചീകരണത്തിനും കൊതുകുകളുടെ വ്യാപനം തടയുന്നതിനും സഹായിക്കും. തിരുവനന്തപുരം ജില്ലയിലേയ്ക്കാവശ്യമായ മരുന്നുകളാണ് ശാന്തിഗിരിയില്‍ നിന്നും സൗജന്യമായി നല്‍കിയത്. സേവാഭാരതിയുടെ കാട്ടാല്‍ ശാഖയില്‍ വെച്ച് ശാന്തിഗിരി ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ് സീനിയര്‍ മാനേജര്‍ മനു നായര്‍ മരുന്നുകള്‍ ആര്‍.എസ്.എസ്. ജില്ലാ പ്രമുഖ് സജികുമാര്‍, സേവാഭാരതി യൂണിറ്റ് സെക്രട്ടറി ജി. കെ. തമ്പി എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ ജിജ്ഞാസ സ്റ്റേറ്റ് കണ്‍വീനര്‍ അതുല്‍ പ്യഥ്വി, സേവാഭാരതി എക്സിക്യൂട്ടീവ് മെമ്പര്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

കേന്ദ്രസര്‍ക്കാരിന്റെ ആയൂഷ് പ്രതിരോധ ഔഷധങ്ങളായ ആയൂഷ് 64-ന്റെയും കഫസുര കുടിനീരിന്റെയും വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നതും സേവാഭാരതിയാണ്.

Related Articles

Back to top button