IndiaKeralaLatest

മുല്ലപ്പള്ളി രാജി സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു

“Manju”

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നു. ഇപ്പോള്‍ രേഖമൂലം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം.
മുല്ലപ്പള്ളിയുടെ രാജിക്ക് പിന്നാലെ കെ.പി.സി.സി. അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ ചരടുവലി ശക്തമായിരിക്കുകയാണ്.
കെ. സുധാകരനെയും പി.ടി. തോമസിനെയും മുന്നില്‍നിര്‍ത്തിയാണ് നീക്കങ്ങളേറെയും. എ. ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരാണുയര്‍ത്തുന്നത്.

Related Articles

Back to top button