IndiaLatest

പൂര്‍ണ ചന്ദ്ര ഗ്രഹണവും സൂപ്പര്‍ ബ്ലഡ് മൂണും ദൃശ്യമായി

“Manju”

ന്യൂഡല്‍ഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണ ചന്ദ്ര ഗ്രഹണവും സൂപ്പര്‍ ബ്ലഡ് മൂണും ദൃശ്യമായി. ഓസ്‌ട്രേലിയ, അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം, പസഫിക് സമുദ്രം, ഏഷ്യയുടെ കിഴക്കന്‍ തീരം വടക്കുകിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളിലാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ ദൃശ്യമായത്. ഇന്ത്യയില്‍ സിക്കിം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലായിരുന്നു ചന്ദ്രഗ്രഹണവും സൂപ്പര്‍ ബ്ലഡ് മൂണും ദൃശ്യമായത്.

ബുധനാഴ്ച വൈകിട്ട് 3.15 നും 6.23 നും ഇടയിലായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗ്രഹണം ദൃശ്യമായത്. സമൂഹ മാധ്യമത്തിലൂടെ ഈ അപൂര്‍വ്വ ആകാശദൃശ്യങ്ങള്‍ നിരവധി പേരാണ് പങ്കുവെച്ചത്. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുന്നതിനെ ബ്ലഡ് മൂണ്‍ എന്ന് പറയുന്നു. സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍ അഥവാ പൂര്‍ണ ചന്ദ്രഗ്രഹണം.

പൂര്‍ണ ചന്ദ്ര ഗ്രഹണം നടക്കുമ്പോള്‍ സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും സൂര്യപ്രകാശം ചന്ദ്രനില്‍ നേരിട്ട് പതിക്കുന്നത് തടസപ്പെടുത്തുകയും ചെയ്യുന്നു. ഈ അവസരത്തില്‍ ഭൂമിയുടെ അരികുകളിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുമ്പോള്‍ ചന്ദ്രന്‍ ചുവന്ന നിറത്തില്‍ കാണപ്പെടുന്നു . ഇങ്ങനെയാണ് സൂപ്പര്‍ ബ്ലഡ് മൂണ്‍ സംഭവിക്കുന്നത്. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയിലാണ് സഞ്ചരിക്കുക.

“യാസ്” ചുഴലിക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷം കറുത്ത് മേഘാവൃതമായത് മൂലം ഒഡിഷ, ബംഗാള്‍, അസം സംസ്ഥാനങ്ങളില്‍ സൂപ്പര്‍ ബ്ലഡ് മൂണ്‍ ദൃശ്യമായില്ല. എന്നാല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഗ്രഹണത്തിന്റെ അവസാന ഭാഗം ദൃശ്യമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് ഈ ആകാശകാഴ്ചയുടെ അപൂര്‍വ്വ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

Related Articles

Back to top button