KeralaKollamLatest

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി വിവാഹ സല്‍ക്കാര ചടങ്ങ്

“Manju”

കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഇരവിപുരത്ത് മകളുടെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചയാളിനെതിരെ പൊലീസ്​ സ്വമേധയാ കേസ്​ രജിസ്​റ്റര്‍ ചെയ്തു. വിവാഹത്തിെന്റെ ഭാഗമായി തലേദിവസം സംഘടിപ്പിച്ച സല്‍ക്കാരമാണ് ​നടപടിക്കിടയാക്കിയത്.

സംഭവത്തെതുടര്‍ന്ന് പൊലീസ്​ നിരീക്ഷണത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച്‌ വിവാഹം നടന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സമാന സ്വഭാവമുള്ള സ്വകാര്യ ചടങ്ങുകള്‍ ഉണ്ടാകാതിരിക്കുന്നതിന് സിറ്റി പൊലീസ്​ പുതിയ സംവിധാനം ഏര്‍പ്പെടുത്തി.

കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യുന്ന സ്വകാര്യ ചടങ്ങുകളില്‍ എല്ലാത്തിലും പൊലീസ്​ നിരീക്ഷണം ശക്തിപ്പെടുത്തുകയും മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു. മാനദണ്ഡം ലംഘിച്ച കൂട്ടംചേരലുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മഫ്തിയില്‍ പൊലീസ്​ ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് സിറ്റി പൊലീസ്​ കമീഷണര്‍ ടി. നാരായണന്‍ അറിയിച്ചു.

Related Articles

Back to top button