IndiaLatest

തെരുവോര കച്ചവടക്കാരിക്ക് സഹായവുമായി മുംബൈ പൊലീസ്

“Manju”

മുംബൈ: കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മുന്‍‌നിരയിലെ പോരാളികളാണ് പൊലീസ് ഉദ്യോഗസ്ഥരും. പതിവ് ചുമതലകള്‍ കൂടാതെ, ജനങ്ങള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പൊലീസുകാര്‍ നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ലോക്ക്ഡൗണിനിടയില്‍ ചില പൊലീസുകാരുടെ സാധാരണക്കാരനോടുള്ള പെരുമാറ്റം ജനങ്ങള്‍ക്കിടയില്‍ അസ്വാരസ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മുംബൈയിലെ ഒരു പൊലീസുകാരന്റെ പ്രവര്‍ത്തി ഈ ഒരു ചിന്താഗതി തന്നെ മാറ്റുന്ന തരത്തിലുള്ളതാണ്.

ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍, നിത്യജീവിതത്തിന് കഷ്ടപ്പെടുന്ന പ്രായം ചെന്ന ഒരു തൊരുവോര കച്ചവടക്കാരിയെ സഹായിക്കുന്ന മുംബൈയിലെ പൊലീസുകാരനാണ് സമൂഹമാധ്യമങ്ങളിലൂടെ കയ്യടി നേടിയത്. തന്റെ പതിവ് ജോലികള്‍ക്ക് പുറമെയാണ് പൊലീസുകാരന്‍ ഈ സ്ത്രീക്ക് സഹായങ്ങള്‍ നല്‍കുന്നത്

Related Articles

Back to top button