Health

തണ്ണി മത്തന്റെ കുരുക്കള്‍ ഒഴിവാക്കരുത്; ഗുണങ്ങള്‍ ഏറെ

“Manju”

വേനല്‍ കാലത്ത് ഏറ്റവും കൂടുതലായി നാം കഴിക്കുന്ന ഒരു ഫലമാണ് തണ്ണിമത്തന്‍. ജലാംശം കൂടുതലുളള അത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. എന്നാല്‍ ഭൂരിഭാഗം ആളുകളും തണ്ണിമത്തന്റെ കുരു കളഞ്ഞായിരിക്കും കഴിക്കുക. എന്നാല്‍ തണ്ണിമത്തന്റെ കുരുവിലുമുണ്ട് ശരീരത്തിനാവശ്യമായ ചില ഘടകങ്ങള്‍. കടുത്ത വേനലില്‍ ശരീരത്തിലെ ജലാംശം സംരക്ഷിക്കുക മാത്രമല്ല തണ്ണിമത്തൻ ചെയ്യുക ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷക ഘടകങ്ങള്‍ ഇതിന്റെ കുരുവില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തിളങ്ങുന്ന ചര്‍മ്മം ആണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ തീര്‍ച്ചയായും തണ്ണിമത്തന്‍ കുരു നിങ്ങളെ സഹായിക്കും. വറുത്ത തണ്ണിമത്തന്‍ കുരു കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും യുവത്വം തോന്നിക്കാനും നമ്മളെ സഹായിക്കും കരപ്പന്‍ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് എതിരായും ഇവ ഉപയോഗിക്കാം. ചര്‍മ്മത്തിന് മാത്രമല്ല മുടിയുടെ അഴകിനും ഏറെ ഗുണകരമാണ് തണ്ണിമത്തന്‍ കുരു . ഇതിലെ പ്രോട്ടീന്‍, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് എന്ന ഘടകങ്ങള്‍ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും.

ഇത് മാത്രമല്ല ,മുടി കൊഴിച്ചിലിനും നല്ലതാണ് തണ്ണിമത്തന്‍ കുരു. മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഉറവിടമായ തണ്ണിമത്തന്‍ കുരു ഹൃദയാഘാതം,പക്ഷാഘാതം എന്നിവയില്‍ നിന്നും നമ്മെ സംരക്ഷിക്കുന്നു. പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന അസ്ഥികളുടെ തകരാര്‍ പരിഹരിക്കാനും ഇത് ഏറെ സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കാനും ഇവ നല്ലതാണ്.

Related Articles

Back to top button