IndiaLatest

3,300 കിലോ മീറ്റര്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി; ചീഫ് സെക്രട്ടറി

“Manju”

ശ്രീനഗര്‍ : ഗ്രാമീണ റോഡ് വികസനത്തില്‍ അതിവേഗം മുന്നേറി ജമ്മു കശ്മീര്‍. ഒരു വര്‍ഷത്തിനിടെ 3,300 കിലോ മീറ്റര്‍ പാതയുടെ നിര്‍മ്മാണമാണ് വിവിധ പദ്ധതികളുടെ ഭാഗമായി പൂര്‍ത്തിയായത്. ജമ്മു കശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രമഹ്ണ്യമാണ് ഇക്കാര്യം അറിയിച്ചത്.2020 ല്‍ 4,200 കിലോ മീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കാനായിരുന്നു ഭരണ കൂടം ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാക്കി. ഭൂരിഭാഗം റോഡുകളും പ്രധാനമന്ത്രി ഗ്രാം സടക് യോജനയുടെ കീഴിലാണ് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button