KeralaLatest

സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

“Manju”

വെഞ്ഞാറമൂട്: സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി. പിരപ്പന്‍കോട് ദീപ്തി നിവാസില്‍ പുണ്യ മുരളിയാണ് തന്റെ കുഞ്ഞു സമ്പാദ്യം പണപ്പെട്ടിയോടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

നെടുമങ്ങാട് ദര്‍ശന ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ് നീതുവിന്റെ ഓര്‍മ്മദിനത്തില്‍ ഡി.കെ. മുരളി എം.എല്‍.എയ്ക്കാണ് പുണ്യ തുക കൈമാറിയത്. മുത്തശ്ശന്‍ ഗീതം മുരളിയും, മുത്തശ്ശി ഗീതയും ചേര്‍ന്ന് മകള്‍ നീതുവിന്റെ ആറാം ചരമ വാര്‍ഷിക ദിനത്തിന്റെ ചെലവിനായി കരുതിയ 25,000 രൂപയും എം.എല്‍.എയ്ക്ക് കൈമാറി.

Related Articles

Back to top button