Articleഎഴുത്തിടം | Ezhuthidam

കവിത -രണ്ടാമൂഴം

“Manju”

*രണ്ടാമൂഴം*

നേരു നീണ്ട കാല വീഥി കള പറിച്ചു വിത്തെറിഞ്ഞ നേരമിന്നു കൊയ്തെടുത്ത രണ്ടാമൂഴം…..

വീണെരിഞ്ഞ മാനവന്റെ ചോര മണ്ണു വേരുറച്ച ത്യാഗമാണു കാത്തു വച്ച രണ്ടാമൂഴം……

എണ്ണമറ്റ കണ്ണുനീരു കോർത്തെടുത്തു കാവലാൾക്കു കരുതി വച്ച ഹാരമാണു രണ്ടാമൂഴം…..

ചോരയിൽക്കുതിർത്തെടുത്ത ചെങ്കൊടി ക്കരുത്തിനുള്ള കരുതലാണു കാവലാണു രണ്ടാമൂഴം…….

ഈങ്ക്വിലാബ് സിന്ദാബാദ്…… ഈങ്ക്വിലാബ് സിന്ദാബാദ്…………………………………….

നാടറിഞ്ഞ ദുരിതകാല നാളുകളിൽക്കൂടെ നിന്ന നൻമ മരത്തണലിനേകി രണ്ടാമൂഴം…………….

നോവെരിഞ്ഞ നിലമറിഞ്ഞു നിലയറിഞ്ഞു കരമുയർന്ന കരുണമഴയ്ക്കേകിയിന്നു രണ്ടാമൂഴം………..

മാറ്റുരച്ചു തീർപ്പെടുത്തുതിലകമുദ്ര ചാർത്തിവിട്ട യോഗ്യതയിൽ ഭദ്രമാണു രണ്ടാമൂഴം…….

നോറ്റു വച്ച കനലുകൾ ഉതിർത്തു വിട്ട ജ്വാലകൾ കെടില്ല കെട്ടുപോകയില്ല രണ്ടാമൂഴം………..

ഈങ്ക്വിലാബ് സിന്ദാബാദ്….. ഈങ്ക്വിലാബ് സിന്ദാബാദ്…………..

 

അനിൽ ചേർത്തല

 

Related Articles

Check Also
Close
Back to top button