IndiaLatest

​സ്ത്രീയെ കൊന്ന കേസില്‍ യുവാവിനെ അറസ്റ്റ്​ ചെയ്​തു

“Manju”

ന്യൂഡല്‍ഹി: . കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക്​ നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ്​ സംഭവം. 38കാരിയെ അടിച്ചുകൊന്ന കേസില്‍ 35കാരനാണ്​ അറസ്റ്റിലായത്​. തന്‍റെ ഫോണ്‍നമ്പര്‍ യുവതി ബ്ലോക്ക്​ ചെയ്​ത അരിശമാണ്​ കൊലപാതകത്തിലേക്ക്​ നയിച്ചതെന്ന്​ ഈസ്റ്റ്​ ഡല്‍ഹി ഡെപ്യൂട്ടി പൊലീസ്​ കമീഷണര്‍ ദീപക്​ യാദവ്​ പറഞ്ഞു. യുവാവും യുവതിയും വെവ്വേറെ കുടുംബജീവിതം നയിക്കു​ന്നവരാണെങ്കിലും ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.വീട്ടുജോലിക്കാരിയായ റാണി എന്ന സ്​ത്രീയാണ്​ കൊല്ലപ്പെട്ടത്​. റാണിയുടെ അയല്‍വാസിയും ഓ​ട്ടോറിക്ഷാഡ്രൈവറുമായ ഗംഗാറാം ദാസിനെയാണ്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ദാസ്​ പ​ലപ്പോഴായി റാണിയില്‍നിന്ന്​ പണം കടംവാങ്ങിയിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന റാണിയു​ടെ ആവശ്യം അംഗീകരിക്കാനും ഇയാള്‍ തയാറായില്ല. തുടര്‍ന്ന്​ ബന്ധം അവസാനിപ്പിക്കാനായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍, ദാസ്​ ഇത്​ സമ്മതിച്ചില്ല.

കുറച്ച്‌​ ആഴ്ചകളായി​ ദാസിന്‍റെ ഫോണ്‍കാളുകള്‍ യുവതി എടുക്കാറില്ലായിരുന്നു. പിന്നാലെ ഇയാളുടെ നമ്പര്‍ ​ബ്ലോക്ക്​ ചെയ്യുകയും ചെയ്​തു. കഴിഞ്ഞ ദിവസം റാണിയെ കണ്ട്​ ഹോട്ടലില്‍ എത്തണമെന്ന്​ ദാസ്​ ആവശ്യപ്പെടുകയായിരുന്നു.’ഉച്ചക്ക്​ ഒരു മണിയോടെയാണ്​ ഇവര്‍ ഹോട്ടലിലെത്തിയത്​. ദാസിന്‍റെ നമ്പര്‍ ​ബ്ലോക്ക്​ ചെയ്​തതുമായി ബന്ധപ്പെട്ട്​ ഇവര്‍ക്കിടയില്‍ വാഗ്വാദം നടക്കുകയായിരുന്നു. വാക്കുതര്‍ക്കം മുര്‍ച്​ഛിച്ചതിനുപിന്നാലെ ഇയാള്‍ യുവതിയെ നിര്‍ദാക്ഷിണ്യം മര്‍ദിക്കുകയും അവര്‍ മരിക്കുകയുമായിരുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കം നടക്കുന്ന വിവരം രാത്രി പത്തു മണിയോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ അറസറ്റ് ചെയ്യുകയായിരുന്നു. .

Related Articles

Back to top button