InternationalSports

ഒളിമ്പിക്‌സ്: ജപ്പാന് എല്ലാ സഹായവും നൽകും; യൂറോപ്യൻ യൂണിയൻ

“Manju”

ബ്രസൽസ്: കൊറോണ മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് എല്ലാ സഹായവും നൽകുമെന്ന് യൂറോപ്യൻ യൂണിയൻ. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗയും യൂറോപ്യൻ യൂണിയൻ പ്രതിനിധികളുമായി നടത്തിയ വെർച്വൽ സമ്മേളനത്തിലാണ് സഹായ വാഗ്ദ്ദാനം നടത്തിയത്. ജൂലൈ 23നാണ് ഒളിമ്പിക്‌സ് ആരംഭിക്കുന്നത്. കൊറോണ മഹാമാരി തുടരുകയാണ്.

രാജ്യങ്ങളെല്ലാം കായികതാരങ്ങളുടെ വാക്‌സിനേഷൻ പൂർത്തിയാക്കുന്ന നടപടി പുരോഗമിക്കുകയാണ്. എല്ലാ താരങ്ങളും മതിയായ ക്വാറന്റൈൻ സംവിധാനത്തിലൂടേയും സുരക്ഷാ ബബിളിലൂടെയുമാണ് കടന്നുവരുന്നത്. എന്നിരുന്നാലും കായികവേദികളിലും ഒളിമ്പിക്‌സ് ഗ്രാമത്തിലും പരിശോധനകൾ നടക്കും. കൃത്യമാ ഇടവേളകളിൽ അണുനശീകരണത്തിനും സംവിധാനമായെന്ന് ജപ്പാൻ അറിയിച്ചു.

ആരോഗ്യസംഘത്തിനേയും അവശ്യവസ്തുക്കളുടെ ലഭ്യതയ്ക്കുമായി യൂറോപ്യൻ യൂണിൻ എല്ലാ സഹായവും നൽകാമെന്നാണ് വാഗ്ദ്ദാനം. കാണികളെ അനുവദിക്കാതെയാണ് എല്ലാ മത്സരവും നടക്കുക. അതേസമയം കായികതാരങ്ങളും പരിശീലകരും അടക്കം 15000 പേരെയാണ് സംഘാടകർക്ക് നിയന്ത്രിക്കേണ്ടിവരിക.

Related Articles

Back to top button