Health

കൊറോണ മൂന്നാം തരംഗത്തെ കരുതിയിരിക്കണം

“Manju”

ന്യൂഡല്‍ഹി: കൊറോണ മൂന്നാം തരംഗവും ലോകത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനകള്‍. അടുത്ത തരംഗം രൂക്ഷമാകുമെന്നതിനാല്‍ ചികിത്സാ രീതികളില്‍ മുന്നൊരുക്കവുമായി ഡോക്ടര്‍മാരുടെ അക്കാദമി രംഗത്ത്. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് വിഭാഗമാണ് ഡോക്ടര്‍മാര്‍ക്ക് മുന്‍കൂട്ടി പരിശീലനം നല്‍കുന്നത്.

രണ്ടാം തരംഗത്തില്‍ നിലവിലുള്ള രോഗവ്യാപനത്തിന്‍റെ രൂക്ഷത കണക്കിലെടുത്താണ് മുന്‍കൂട്ടി പരിശീലനം. ആറായിരം ഡോക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കിക്കൊ ണ്ടിരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന പൗരന്മാരായ രോഗികളേയും രോഗം രൂക്ഷമാകുന്ന അവസ്ഥയിലും ചികിത്സിക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്. ഇതിനൊപ്പം വിവിധ ഘട്ടങ്ങളിലെ ചികിത്സയിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളും പരിശീലിപ്പിക്കുന്നുണ്ട്.

ആദ്യതരംഗത്തില്‍ കുട്ടികള്‍ക്ക് അപൂര്‍വ്വമായി കൊറോണ ബാധിച്ചെങ്കിലും ബാഹ്യലക്ഷ ണങ്ങളൊന്നും പ്രകടമായി കണ്ടില്ല. എന്നാല്‍ രണ്ടാം തരംഗത്തില്‍ ബാഹ്യലക്ഷണം പ്രകടമായ നിരവധി കേസുകളുണ്ട്. ഇതിനാല്‍ തന്നെ മൂന്നാംതരംഗത്തില്‍ കുട്ടികളെ കൊറോണ കാര്യമായി ബാധിക്കുമെന്ന് തന്നെ കരുതണമെന്നും പീഡിയാട്രിക്സ് വിഭാഗം പറയുന്നു.

Related Articles

Back to top button