IndiaLatest

ആന്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം കൊവിഡാനന്തര രോഗങ്ങള്‍ക്കു കാരണമായേക്കും

“Manju”

ന്യൂഡല്‍ഹി : ആന്റി ബയോട്ടിക്കുകളുടേയും, സൂപ്പര്‍ബഗുകളുടേയും അമിത ഉപയോഗം കൊറോണ രോഗിയുടെ ആരോഗ്യനില വഷളാക്കാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇത്തരം മരുന്നുകളുടെ ഉപയോഗം മാരകമാണെന്ന് ഐസിഎംആര്‍ പഠനം വ്യക്തമാക്കി. മുംബൈയിലെ സിയോണ്‍, ഹിന്ദുജ ഉള്‍പ്പെടെ 10 ആശുപത്രികളിലാണ് ഐസിഎംആര്‍ പഠനം നടത്തിയത്. കൊറോണ രോഗം ബാധിച്ച പകുതിയിലധം ആളുകള്‍ക്കും കൊറോണാനന്തര രോഗങ്ങള്‍ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കൊറോണ ബാധിച്ച്‌ ഏറെകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് മാത്രമേ ഇത്തരം ആന്റി ബയോട്ടിക്കുകള്‍ നല്‍കാറുള്ളു. അന്തരീക്ഷത്തില്‍ നിന്നും, പ്രത്യേകിച്ച്‌ ആശുപത്രിയില്‍ നിന്നും, അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോര്‍മൈക്കോസിസ് രോഗമുണ്ടാകാനും ആന്റിബയോട്ടിക്കുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.ബാക്ടീരിയ, ഫംഗസ് അണുബാധയുമായി ബന്ധപ്പെട്ട രോഗങ്ങളാണ് മിക്ക കൊറോണ രോഗികള്‍ക്കും പിടിപെടുന്നത്.

കൊറോണ വൈറസ് പിടിപെടുന്ന രോഗികള്‍ക്ക് സാധാരണ ആന്റിബയോട്ടിക്കുകളേക്കൊള്‍ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇതിലൂടെ മാത്രമേ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കു എന്ന് വിദഗ്ധര്‍ പറയുന്നു.ബാക്ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രോഗപ്രതിരോധ ശേഷി കാരണം ഇത് ശരീരത്തെ കൂടുതല്‍ ബാധിക്കാറില്ല. പക്ഷേ സ്റ്റിറോയ്ഡുകളുടേയും, ക്യാന്‍സറര്‍ മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. ഇത് മൂലമാണ് കൊറോണ രോഗികളുടെ നില വഷളാകുന്നതും കൊറോണാനന്തര രോഗം പെട്ടെന്ന് പിടിപെടുന്നതും എന്ന് വിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button