KeralaLatest

“അസമത്വം ഇല്ലായ്മ ചെയ്യാനുള്ള അവിശ്രമ പ്രയത്നമാകും സര്‍ക്കാരിന്റേത്” : മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം ;ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും ചുവടുറപ്പിച്ചു കൊണ്ട് അസമത്വം ഇല്ലായ്മ ചെയ്യാനുള്ള അവിശ്രമ പ്രയത്നമാകും ഈ സര്‍ക്കാരിന്റെതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു. അടിസ്ഥാന ജനവിഭാഗത്തിന്റെ വികസനമാണ് സമൂഹത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമായഘടകം. നവകേരളം എങ്ങനെയാകണം എന്ന കാഴ്ചപ്പാട് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രികയില്‍ മുന്നോട്ടു വെച്ചിരുന്നുവെന്നും അതിനു കേരളജനത മനസ്സറിഞ്ഞു പിന്തുണ നല്‍കി എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്:
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും ചുവടുറപ്പിച്ചു കൊണ്ട് അസമത്വം ഇല്ലായ്മ ചെയ്യാനുള്ള അവിശ്രമ പ്രയത്നമാകും ഈ സര്‍ക്കാരിന്റേത്. അടിസ്ഥാന ജനവിഭാഗത്തിന്റെ വികസനമാണ് സമൂഹത്തിന്റെ പുരോഗതിയ്ക്ക് അനിവാര്യമായഘടകം. നവകേരളം എങ്ങനെയാകണം എന്ന കാഴ്ചപ്പാട് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടന പത്രികയില്‍ മുന്നോട്ടു വെച്ചിരുന്നു. അതിനു കേരളജനത മനസ്സറിഞ്ഞു പിന്തുണ നല്‍കി. ആ അചഞ്ചലമായ പിന്തുണയുടെ കരുത്തോടെ വീണ്ടും അധികാരത്തില്‍ എത്തിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണ് ബഹുമാനപ്പെട്ട ഗവര്‍ണ്ണര്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളില്‍ നിന്ന് ഭാവിയിലേക്കുള്ള കുതിപ്പ് എങ്ങനെയാകുമെന്നത്തിന്റെ രേഖാ ചിത്രമാണ് പ്രസംഗത്തില്‍ അവതരിപ്പിക്കപ്പെട്ടത്. പറഞ്ഞ ഓരോ വാക്കും നടപ്പാക്കും എന്ന ഉറപ്പാണ് ഈ ഘട്ടത്തില്‍ ആവര്‍ത്തിക്കാനുള്ളത്.

Related Articles

Back to top button