InternationalLatest

ചാമ്പ്യന്‍സ് ലീഗ് കിരീട പോരാട്ടം ഇന്ന്

“Manju”

ലിസിബണ്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ്ബിനെ തീരുമാനിക്കാനുള്ള പോരാട്ടം ഇന്ന്. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അഭിമാനമായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ഏറ്റുമുട്ടുന്നു എന്നതാണ് പ്രത്യേകത. ലീഗില്‍ ഇത്തവണ കിരീടം നേടിയ മികവുമായിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടത്തിനിറങ്ങുന്നത്. നിര്‍ണ്ണായക മത്സരത്തില്‍ ചെല്‍സിയ്ക്ക് അത്ഭുതം കാണിക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇതിന് മുമ്പ് ഇരുടീമുകളും ജനുവരിയില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-1ന് ചെല്‍സിയെ സിറ്റി തകര്‍ത്തിരുന്നു. എന്നാല്‍ സമീപകാലത്ത് ചെല്‍സി മികച്ച ഫോമിലാണ്. എഫ്.എ കപ്പില്‍ സിറ്റിയെ തോല്‍പ്പിച്ച ചെല്‍സി ഈ മാസം എത്തിഹാദ് സ്റ്റേഡിയത്തിലും ഗാര്‍ഡിയോളയുടെ കുട്ടികളെ മുട്ടുകുത്തിച്ചാണ് നില്‍ക്കുന്നത്.

ഇത്തവണ കാണികളെ കയറ്റിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണില്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടം നടക്കുന്നത്. 16,500 കാണികള്‍ക്കാണ് പ്രവേശനം. ഇരു ക്ലബ്ബുകളുടേയും 6000 ആരാധകര്‍ക്ക് കളികാണാന്‍ അവസരമുണ്ട്.

 

Related Articles

Back to top button