IndiaKeralaLatest

വ്യാജ സര്‍ട്ടിഫിക്കറ്റ്; വനിതാ ഗൈനക്കോളജിസ്റിനെ സസ്‌പെന്‍ഡ് ചെയ്തു

“Manju”

കൊച്ചി; വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ആരോഗ്യവകുപ്പില്‍ ജോലി നേടിയ വനിതാ ഗൈനക്കോളജിസ്റിനെ സസ്‌പെന്‍ഡ് ചെയ്തു.കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സല്‍ട്ടന്‍റ് ഗൈനിനക്കോളജിസ്റ്റ് ആയിരുന്ന ആലപ്പുഴ ചേര്‍ത്തല വാരനാട് സ്വദേശിനി ടി എസ് സീമയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് നടപടി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ 7 വര്‍ഷത്തോളമായി ജോലി ചെയ്തു വരുകയായിരുന്നു. 2011 മുതല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഇവര്‍ ചേര്‍ത്തല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ജോലി ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ പറ്റി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് സത്യം പുറത്ത് അറിയുന്നത്.

Related Articles

Back to top button