IndiaLatest

വിമാനം അടിയന്തരമായി നിലത്തിറക്കി

“Manju”

നാഗ്​പൂര്‍: 139 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്ന്​ പട്​നയിലേക്ക്​ പറന്നുയര്‍ന്ന ഗോ എയര്‍ വിമാനം നാഗ്​പൂരില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്​​ അടിയന്തര ലാന്‍ഡിങ്​.

11.15 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായി ഔദ്യോഗിക പ്രസ്​താവനയില്‍ അറിയിച്ചു. ഗോ എയര്‍ ജി 8-873 വിമാനമാണ്​ ബംഗളൂരുവില്‍ നിന്ന്​ പട്​നയിലേക്ക്​ പറന്നത്​. എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്​ നാഗ്​പൂര്‍ വഴി തിരിച്ചുവിട്ടു. സ്റ്റാന്‍ഡേര്‍ഡ്​ ഓപ്പറേറ്റിങ്​ നടപടിക്രമങ്ങള്‍ പാലിച്ച ക്യാപ്​റ്റന്‍ വിമാനം സുരക്ഷിതമായി നാഗ്​പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി -പ്രസ്​താവനയില്‍ പരാമര്‍ശിക്കുന്നു.

മുഴുവന്‍ യാത്രക്കാര്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്​തതായി കമ്പനി അറിയിച്ചു. വൈകുന്നേരം 4.45ന്​ യാത്രക്കാര്‍ക്കായി പ്രത്യേക വിമാന സര്‍വിസ്​ ക്രമീകരിച്ചു. എന്‍ജിനീയറിങ്​ സംഘം വിമാനത്തിന്റെ തകരാര്‍ പരിശോധിച്ചു വരികയാണെന്നും ഗോ എയര്‍ അറിയിച്ചു.

Related Articles

Back to top button